ജിദ്ദ: : ഉംറ താര്ത്ഥാടനത്തിന് വന് തിരക്ക്. കഴിഞ്ഞ വര്ഷത്തെക്കാളും കൂടുതല# പേരാണ് ഇത്തവണ ഉംറ നിര്വഹിയ്്ക്കാനെത്തിയിരിക്കുന്നത്. കൂടുതല് പേരും പാകിസ്താനില് നിന്നാണെന്നാണ് റിപ്പോര്ട്ട്. ഈ ഉംറ സീസണ് തുടങ്ങിയതുമുതല് ഇക്കഴിഞ്ഞ ആഴ്ചവരെ 41 ലക്ഷം വിസയാണ് അനുവദിച്ചത്. സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഉംറ സേവന കമ്പനികളില് 8430 പുഷന്മാരും 1739 സ്ത്രീകളുമടങ്ങുന്ന സംഘം സേവകരായുണ്ട്
മൊത്തം 41,16,827 വിസയാണ് അനുവദിച്ചത്. ഇതില് 36,72,648 തീര്ഥാടകര് പുണ്യഭൂമിയിലെത്തി. 4,39,785 തീര്ഥാടകര് നിലവില് സൗദിയിലുണ്ട്. മറ്റുള്ളവരെല്ലാം ഉംറ കര്മത്തിനുശഷം തിരികെ നാടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. വിമാനമാര്ഗമാണ് കൂടുതല് ഉംറ തീര്ഥാടകരും എത്തിയത്.
ഈ ഉംറ സീസണില് ഇതുവരെ എത്തിയ തീര്ഥാടകരില് കൂടുതല് പേര് പാകിസ്താനില്നിന്നാണ്. 9,10,028 തീര്ഥാടകരാണ് പാകിസ്താനില്നിന്നും എത്തിയത്. 5,96,970 തീര്ഥാടകര് ഇന്ഡൊനീഷ്യയില്നിന്നും ഇന്ത്യയില്നിന്ന് 3,91,087 തീര്ഥാടകരും സൗദിയിലെത്തിയിടുണ്ട്. വിഷന് 2030-ന്റെ ഭാഗമായി രണ്ടുകോടി തീര്ഥാടകര്ക്കുള്ള സൗകര്യമൊരുക്കാനുള്ള പദ്ധതിയാണ് സര്ക്കാര് ആവിഷ്‌കരിച്ചിട്ടുള്ളത്.
Post Your Comments