അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധന മൂത്ത് വിവാഹം കഴിച്ച ദമ്പതികള്‍ കലഹത്തില്‍. അല്‍പിക പാണ്ഡെയെയും ജയ്ദേവ് ദമ്പതികളാണ് വിവാഹം കഴിഞ്ഞ് ഒന്നരമാസം ആകുന്നതിനു മുമ്പേ പിരിയാന്‍ പോകുന്നത്. ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് അല്‍പിക ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജില്‍ മോദിയെ അനുകൂലിച്ച് ജയ്ദേവ് ഇട്ട പോസ്റ്റ് അല്‍പ്പിക ലൈക്ക് ചെയ്തതോടെയാണ് ഇവരുടെ പ്രണയ ബന്ധം മുട്ടിട്ടത്. തുടര്‍ന്ന് ഡിസംബര്‍ 31ന് ഇവര്‍ വിവാഹിതരായി. ആ ഉടനെ നമോ എഗെയ്ന് എന്ന് എഴുതിയ ഓറഞ്ച് നിറത്തിലുള്ള ടീഷര്‍ട്ട് ധരിച്ച് നില്ക്കുന്ന ഇരുവരുടെയും ചിത്രവും പ്രണയ കഥ പറഞ്ഞുകൊണ്ടുള്ള കുറിപ്പും ജയ്ദേവ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ദ്മ്പത്യം തുടങ്ങിയപ്പോള്‍ അത്രയ്ക്ക് മധുരമുള്ള വാര്‍ത്തകളല്ല ഇരുവരുടേയും കുടുംബത്തില്‍ നിന്ന് പുറത്തു വരുന്നത്. അനുവാദം ഇല്ലാതെ ജയ് തന്റെ ചിത്രം പോസ്റ്റ് ചെയ്തുവെന്നാണ് അല്പ്പികയുടെ ആരോപണം. പ്രശസ്തയാകാന്‍ തന്നെ കരുവാക്കുകയായിവെന്നാണ് അല്‍പികയുടെ ആരോപണം. തന്നോടുണ്ടായിരുന്ന പ്രണയം പോലും സത്യമാണോ എന്ന് സംശയിക്കുന്നതായും ജയ്ദേവിന്റെ മോദി ഭക്തി പോലും കപടമാണെന്നും അല്‍പിക പറയുന്നു.
ജയ്ദേവിന്റെ കുടുംബത്തില്‍ നിന്ന കടുത്ത പീഡനമാണ് നേരിടുന്നതെന്നും ഫോണ്‍ ഉപയോഗിക്കാന്‍ പോലും അനുവാദം വേണമെന്നും അല്‍പിക പറയുന്നു. അതേസമയം സഹികെട്ട് താന്‍ ആത്മഹത്യ ശ്രമിച്ചിരുന്നതായും അല്‍പിക വെളിപ്പെടുത്തി.
Post Your Comments