വാരാണസിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂപസാദൃശ്യം കൊണ്ട് അദ്ദേഹത്തിന്റെ അപരനെന്ന് അറിയപ്പെടുന്ന അഭിനന്ദന്‍ പഥക് മത്സരിക്കും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയാണ് അഭിനന്ദന്‍ പഥക് ജനവിധി തേടാനെത്തുന്നത്.
ഈ മാസം 26 ന് വാരാണസിയിലേക്കുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന പഥക് പറഞ്ഞു. ഡമ്മി സ്ഥാനാര്‍ത്ഥിയല്ലെന്നും വിജയിച്ചാല്‍ പിന്തുണയ്ക്കുന്നത് രാഹുല്‍ ഗാന്ധിയെ ആയിരിക്കുമെന്നും ഇയാള്‍ പറയുന്നു.
വാരാണസിക്ക് പുറമേ ലഖ്‌നൗ മണ്ഡലത്തിലും പഥക് മത്സരിക്കുന്നുണ്ട്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായാണ് ഇവിടെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്. മോദിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് പഥക് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികളുടെ പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോദി വാഗ്ദാനം ചെയ്യുന്ന അച്ഛാ ദിന്‍ ഒരിക്കലും വരില്ലെന്നാണ് പഥക് ഉറപ്പിച്ച് പറയുന്നത്. ബിജെപിക്കാരനായിരുന്ന പഥക് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
Post Your Comments