ന്യൂഡല്‍ഹി: വന്‍ പ്രതിസന്ധിയിലാണ് ജെറ്റ് എയര്‍വേസ്. ഇതിനെത്തുടര്‍ന്ന് ശമ്പളം മുടങ്ങിയ ജീവനക്കാര്‍ പ്രതിഷേധവുമായും രംഗത്തെത്തി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്താര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ നിശ്ശബ്ദമായാണ് ജീവനക്കാര്‍ പ്രതിഷേധം നടത്തിയത്.
ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കൂ, ഞങ്ങളുടെ ഭാവിയെ രക്ഷിക്കൂ തുടങ്ങിയ ബാനറുകളും കയ്യിലേന്തിയായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. പെലറ്റുമാരും ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരും ഗ്രൗണ്ട് സ്റ്റാഫുകളും ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നത്.
ജെറ്റ് എയര്‍വേയേസിനെ ടാറ്റ ഏറ്റെടുക്കാന്‍ പോകുന്നുവെന്നും സീചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വില്‍പ്പനയില്‍ ധാരണയിലെച്ചുകയെന്നത് ഇപ്പോഴും ഇഴച്ചിലിലാണ്.
Post Your Comments