Latest NewsKerala

 “പൊന്നുമോളെ എവിടെയെങ്കിലും പോയി തുലയൂ, പക്ഷേ ഇങ്ങനെ വീഡിയോ ഇട്ട് മറ്റ് മക്കളെക്കൂടി വഴിതെറ്റിക്കല്ലേ”  – ഇതാ വീണ്ടും ഫേസ് ബുക്കിലൂടെ ഒളിച്ചോട്ടം

ഷ്ടപ്പെട്ട വ്യക്തിയുമായി ഒന്നിച്ച് ജീവിക്കാന്‍ പോകുന്നുവെന്നും വീട്ടുകാരെ വിട്ടുപോകുകയാണ് തന്നെയിനി അന്വേഷിക്കേണ്ട എന്നും പറഞ്ഞുളള വിദ്യാര്‍ഥിനിയുടെ ഫേസ്ബുക്കിലൂടെയുള വീഡിയോയുടെ ഞെട്ടലില്‍ നിന്ന് മോചിതരാകുന്നതിന് മുന്നേ ചങ്ങനാശ്ശേരിയില്‍ നിന്നുളള ഒരു യുവതിയും സമ പാതയിലുളള പ്രവൃത്തി ചെയ്തിരിക്കുകയാണ് . ഏകദേശം ഒരു രണ്ടാഴ്ച മുന്നേയായിരുന്നു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സ്വയം പരിചയപ്പെടുത്തി കാമുകനൊപ്പം പോകുകയാണെന്ന് പറഞ്ഞുളള വീഡിയോ ഫേസ് ബുക്കില്‍ വന്നത്. എന്നാല്‍ മണിക്കൂറിനകം തന്നെ വിദ്യാര്‍ഥി തന്‍റെ കാമുകനെ വിശ്വസിക്കാന്‍ കൊളളില്ല എന്ന് പറഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയാണ് ഉണ്ടായത്.

എന്തെങ്കിലും അത്യാവശ്യഘട്ടത്തില്‍ തെളിവാക്കാന്‍ എന്ന് പറഞ്ഞായിരുന്നു വീഡിയോ എടുത്തിരുന്നതെന്നും എന്നാല്‍ തന്‍റെ കാമുകന്‍ തന്‍റെ അനുവാദമില്ലാതെ അത് ഫേസ് ബുക്കില്‍ പ്രചരിപ്പിച്ചുവെന്നും പറഞ്ഞ വാക്ക് പാലിക്കാത്ത ആളുമായി പോകില്ല എന്ന് പറ‍ഞ്ഞായിരുന്നു വിദ്യാര്‍ഥിനി തിരിച്ചെത്തിയത്. എന്നാല്‍ വീണ്ടും ഇതേ മാതൃകയില്‍ വീട് വിട്ടിറങ്ങിയ മറ്റൊരു യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ ഫേസ് ബുക്കില്‍ പ്രചരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാമുകനെതിരെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി കാമുകനെതിരെ കേസ് കൊടുക്കേണ്ടി വന്നിരുന്നെന്നും എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നത് അതിനാല്‍ ഒളിച്ചോടുകയാണ് എന്ന് എല്ലാ വിവരങ്ങളും സഹിതമാണ് കാമുകന്‍റെ ഒപ്പമിരുന്നുളള ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്. ഏതായാലും വിഷയം വലിയ ചര്‍ച്ചയായതോടെ പെണ്‍കുട്ടിയുടെ ഒളിച്ചോട്ടത്തിന് എതിരെ ശക്തമായി പ്രതികരിച്ച്‌ രംഗത്തെത്തുകയാണ് സോഷ്യല്‍ മീഡിയ. ‘പൊന്നുമോളേ.. നീയൊക്കെ എങ്ങനെയെങ്കിലും പോയി തുലഞ്ഞോ.. പക്ഷേ, ഇതുപോലെ വീഡിയോ ഇട്ട് മറ്റു മക്കളെ കൂടി വഴിതെറ്റിക്കരുത്’ എന്നാണ് ഒരാള്‍ കുറിച്ചത്.

‘ഒരുത്തന്റെ കൂടെ ഇറങ്ങി പോകുന്നത് ഒക്കെ എന്തോ വലിയ സംഭവം ആയി ആണോ നിങ്ങള്‍ ഒക്കെ കരുതുന്നത്?..കഷ്ടം..’ എന്നാണ് മറ്റൊരു കമന്റ്. ‘നിനക്കൊക്കെ ഒരു വിചാരമുണ്ട് നീയൊക്കെ ചെയുന്നത് നല്ലതാണെന്നു നിന്നെ കണ്ണിലെ കൃഷ്ണമണി പോലെ എത്രയും നാളും കാത്തു സൂക്ഷിച്ച ആ അപ്പനും അമ്മയ്ക്കും ഇനി പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ. ആവേശം ഒകെ നല്ലതാണു നാളെയെ കുറിച്ചുകൂടി ചിന്തിക്കണം അവരുടെ കണ്ണീരില്‍ നീ ദഹിച്ചുപോകാതെ നോക്കിക്കോ.. എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. ഇതുപോലെ പെണ്‍കുട്ടിയുടെ ചെയ്തിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി നിരവധി പേരാണ് പ്രതികരണം നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button