Election NewsKeralaLatest News

ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയും വരെ അണികള്‍ക്ക് സിപിഎമ്മിന്റെ പ്രത്യേക നിര്‍ദേശം

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് കഴിയും വരെ അണികള്‍ക്ക് സിപിഎമ്മിന്റെ പ്രത്യേക നിര്‍ദേശം . തെരഞ്ഞെടുപ്പ് കഴിയും വരെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുണ്ടാവരുത് എന്ന് അണികളോട് സിപിഎം നിര്‍ദേശിച്ചതായാണ് അറിയുന്നത് . പ്രവര്‍ത്തകരെ നിയന്ത്രിക്കുവാനും നിര്‍ദേശങ്ങള്‍ നല്‍കുവാനും എല്ലാ ജില്ലകള്‍ കേന്ദ്രീകരിച്ചും പ്രത്യേക സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഇങ്ങോട്ട് എന്ത് ആക്രമണം ഉണ്ടായാലും എതിരാളികള്‍ക്ക് എതിരെ യാതൊരു വിധത്തിലും പ്രത്യാക്രമണങ്ങള്‍ നടത്തരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. വാക്കുകള്‍ കൊണ്ടോ പ്രവര്‍ത്തികള്‍ കൊണ്ടോ തങ്ങളുടെ ഭാഗത്തു നിന്നും ഒരു വീഴ്ച ഉണ്ടാകരുതെന്നും അണികള്‍ക്ക് കിട്ടിയ നിര്‍ദേശത്തില്‍ പറയുന്നു.

അണികളുടെ പ്രവര്‍ത്തനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം സ്‌ക്വാഡ് വിലയിരുത്തും. ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടവും ഇതിനുണ്ടാവും. സംസ്ഥാന കമ്മിറ്റികളിലേക്ക് ഇതിന്റെ റിപ്പോര്‍ട്ട് നല്‍കും. മുന്‍പ്, പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അണികളെ പ്രചാരണത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടി വന്നാല്‍ അങ്ങനെ ചെയ്യുവാനും നിര്‍ദേശമുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീടുകളില്‍ കയറി ഇറങ്ങുന്നവര്‍ പ്രകോപനപരമായ ഒരു സംസാരത്തിലും ഏര്‍പ്പെടുവാന്‍ പാടില്ല. വീട്ടുകാര്‍ പ്രകോപനപരമായി സംസാരിച്ചാലും സംയമനം പാലിക്കണം. വീട്ടുകാരോട് പേരും, പാര്‍ട്ടിയിലെ സ്ഥാനവും പറഞ്ഞതിന് ശേഷമായിരിക്കണം സംസാരിക്കേണ്ടത്. മദ്യപിച്ചും ആയുധങ്ങളുമായും രാത്രി പോസ്റ്ററുകള്‍ ഒട്ടിക്കുവാന്‍ പോവരുത്. പെട്രോളിങ്ങിലുള്ള പൊലീസ് ചോദിച്ചാല്‍ കൃത്യമായി വിവരങ്ങള്‍ നല്‍കണം. എതിര്‍പാര്‍ട്ടിയില്‍ ഉള്ളവരും ഒരേ സ്ഥലത്ത് പോസ്റ്ററുകള്‍ ഒട്ടിക്കുവാന്‍ എത്തിയാല്‍ പ്രകോപനപരമായ പ്രവര്‍ത്തികള്‍ ഉണ്ടാവരുത് എന്നും നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button