മൂംബൈ: നിങ്ങള്‍ക്ക് സത്യസന്ധനായ കാവല്‍ക്കാരനെ വേണോ അഴിമതിയുടെ പേരുളളവരെ വേണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്ന് ഇന്ത്യയിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കുകയായിരുന്നു മോദി.
‘രാജ്യത്തെ സംരക്ഷിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഏതാണെന്ന് നോക്കേണ്ട കാര്യമില്ലെ’ന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു. ജനങ്ങള്‍ക്ക് പുതിയൊരു മുദ്രാവാക്യം കൂടി മോദി നല്‍കി. ‘ദാരിദ്ര്യം തുടച്ചു മാറ്റാന്‍ കോണ്‍ഗ്രസിനെ തുടച്ചു നീക്കുക’ എന്നായിരുന്നു നരേന്ദ്ര മോദിയുടെ പുതിയ മുദ്രാവാക്യം.
”ഇന്ത്യയില്‍ വളരെ ശക്തമായ, തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയുള്ള ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി ലോകം കണ്ടത്. അതിന് മുമ്പ് പത്ത് വര്‍ഷം റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സര്‍ക്കാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്.” മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ റാലി സംഘടിപ്പിച്ചിരുന്നത്.
നിലവിലുള്ള സര്‍ക്കാര്‍ വളരെ ശക്തമാണെന്ന ലോകം മുഴുവന്‍ തിരിച്ചറിയുന്നുണ്ട്. ഭാവിയില്‍ നിങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. അഴിമതിയുടെ പേരുള്ള ഒരാളെ വേണോ അതോ സത്യസന്ധനായ ഒരു കാവല്‍ക്കാരനെ വേണോ എന്നുള്ളത് നിങ്ങളുടെ മാത്രം തെരഞ്ഞെടുപ്പാണ്. ഹിന്ദുസ്ഥാന്റെ പോരാളികളെ വേണോ അതോ പാകിസ്ഥാന്റെ ഉപദേശകരെ വേണോ എന്നുള്ളത് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments