NewsIndia

മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മനേകാ ഗാന്ധി; സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍

 

ലക്നൗ: തനിക്ക് വോട്ടുചെയ്യണമെന്ന് മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി മനേകാ ഗാന്ധി. ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ വോട്ടുചോദിക്കുന്നതിനിടെയാണ് മുസ്ലിങ്ങള്‍ക്കെതിരെ മനേകാ ഗാന്ധി ഭീഷണി ഉയര്‍ത്തിയത്. സുല്‍ത്താന്‍പൂരിലെ തുറാക്ബാനി മേഖലയില്‍ മനേക ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്

‘നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ ഇപ്പോള്‍ തന്നെ ജയിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. മുസ്ലിങ്ങളുടെ വോട്ട് ഇല്ലാതെയാണ് ആ വിജയമെങ്കില്‍ അത് എന്നെ സംബന്ധിച്ച് സുഖകരമായിരിക്കില്ല. അനുഭവം മോശമായേക്കാം. പിന്നീട് എന്തെങ്കിലും ആവശ്യത്തിന് മുസ്ലിങ്ങള്‍ എന്നെ കാണാന്‍ വരുമ്പോള്‍ എനിക്കൊന്ന് ആലോചിക്കേണ്ടി വരും.

എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണം. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ലല്ലോ’; മനേകാ ഗാന്ധി പറഞ്ഞു. പിലിബിറ്റില്‍ നിന്നുള്ള എം.പിയായ മനേകാ ഗാന്ധി പത്തുദിവസം മുമ്പ് സുല്‍ത്താന്‍പൂര്‍ സീറ്റില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button