കുവൈറ്റ് : അടുത്ത അധ്യയന വര്‍ഷം മുതല്‍ അധ്യാപക ജോലിയ്ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. കുവൈറ്റ് മന്ത്രാലയത്തിന്റേതാണ് തീരുമാനം.
കാലാനുസൃതമായി വിദ്യാഭ്യാസ മേഖലയില്‍ ഏര്‍പ്പെടുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് പഠനം നടത്താന്‍ അധികൃതര്‍ പ്രത്യേകമായി സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശ പ്രകാരം അധ്യാപക ജോലിക്കു വിദ്യാഭ്യാസമന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക ലൈസന്‍സ് നിര്‍ബന്ധമാകും. ഇതിനുള്ള നടപടികള്‍ 69 ശതമാനം പൂര്‍ത്തിയായതായാണ് അറിയാന്‍ സാധിക്കുന്നത്.
അതിനിടെ, മന്ത്രാലയത്തില്‍ കുവൈത്തിവത്കരണത്തിന്റെ ഭാഗമായി സ്വദേശി അധ്യാപകരെ ലഭിക്കാത്ത സാഹചര്യത്തില്‍ മാത്രമേ വിദേശ അധ്യാപകരെ നിയമിക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അല്‍ ആസിമി വ്യക്തമാക്കി.
Post Your Comments