അഹമ്മദാബാദ്: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് പാകിസ്ഥാന് തടവിലാക്കിയിരുന്ന 100 മത്സത്തൊഴിവാളികള് ഇന്ത്യയില്‍ തിരിച്ചെത്തി. ഗുജറാത്തിൽനിന്നുള്ള മത്സ്യത്തൊഴിലാളികളാണ് പാകിസ്ഥാന് വിട്ടയച്ചത്. പാകിസ്ഥാനില്‍ നിന്നും അമൃത്സറിൽ എത്തിയ മത്സ്യത്തൊഴിലാളികൾ ട്രെയിൻ മാർഗം വഡോദരയിൽ എത്തി.
അതേസമയം തടവിലെ ജീവിതം ദുരിതപൂര്‍ണമായിരുന്നുവെന്ന് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളി ബാബു പറഞ്ഞു. ഒരു ഇടുങ്ങിയ മുറിയിലാണ് പാർപ്പിച്ചിരുന്നതെന്നും ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ വലിയ പീഡനങ്ങള്ഡ ഉണ്ടായതായും ബാബു വ്യക്തമാക്കി. ഈ സമയത്ത് സമയത്ത് തങ്ങളെ മുറിയിൽ അനങ്ങാൻ സമ്മതിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments