KeralaLatest News

ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച : 45 പവന്‍ കവര്‍ന്നു : വീട്ടുകാരുമായി അടുത്ത് അറിയാവുന്നരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ്

തൃശൂര്‍: ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച. 45 പന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്താണ് മോഷണം. ചാലക്കുടിയിലാണ് സംഭവം. പ്രവാസിയായ ജോണിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

ജോണിയുടെ ഭാര്യ ഷൈനിയും മകനുമാണ് വീട്ടില്‍ താമസിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ആശുപത്രിയില്‍ പോയ ഇവര്‍ തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായാണ് പരാതി.

വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനകള്‍ നടത്തി. വീട്ടുകാരുമായി അടുത്ത ബന്ധമുളളവരായിരിക്കും സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടുകാര്‍ ആശുപത്രിയില്‍ പോകുന്ന വിവരം അറിയാവുന്ന ആരെങ്കിലുമാകാം കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button