കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പ്രകാശ് ബാബു കൊട്ടാരക്കര സബ് ജയിലില്‍ നിന്നും മോചിതനായി. ഹൈക്കോടതിയും ആറന്മുള കോടതിയും ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് 16 ദിവസമായി ജയിലില്‍ കഴിയുകയായിരുന്ന പ്രകാശ്ബാബു ഇന്നലെ വൈകിട്ടോടെയാണ് ജയില്‍ മോചിതനായത്. രാവിലെ എട്ടോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ അഡ്വ.കെ.പി. പ്രകാശ് ബാബുവിന് ഉജ്ജ്വല സ്വീകരണം ആണ് പ്രവർത്തകർ നൽകിയത്.
തുടര്‍ന്ന് നഗരപ്രദക്ഷിണം നടത്തി എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്ക് ആനയിക്കുമെന്നാണ് റിപ്പോർട്ട് .ജയിലില്‍ നിന്ന് പത്രിക സമര്‍പ്പിക്കാന്‍ റാന്നി കോടതി അനുമതി നല്‍കിയതിനെത്തുടര്‍ന്ന് നിര്‍ദ്ദേശകരാണ് അദ്ദേഹത്തിന് വേണ്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഇതിന് ശേഷവും കേസുകള്‍ ചുമത്തി അദ്ദേഹത്തെ ജയിലില്‍ അടക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.
എന്നാൽ ഹൈക്കോടതി ജാമ്യം നൽകിയതോടെ പ്രകാശ് ബാബുവിന് പുറത്തിറങ്ങാനായി. ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന്റെ പേരിലാണ് അഡ്വ. പ്രകാശ് ബാബുവിനെ ജയിലില്‍ അടച്ചത്. ഇന് പ്രധാനമന്ത്രി മോദി എത്തുന്നതോടെ വേദിയിൽ പ്രകാശ് ബാബുവും ഉണ്ടായിരിക്കും.
Post Your Comments