UAELatest NewsGulf

ദുബായ് മെട്രോ പു:നസ്ഥാപിയ്ക്കുന്നു

ദുബായ് : നിര്‍ത്തിവെച്ച ദുബായ് മെട്രോ പു:നസ്ഥാപിയ്ക്കുന്നു. റൂട്ട് 2020 പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സൗകര്യാര്‍ഥം രണ്ടു സ്റ്റേഷനുകളള്‍ക്കിടയില്‍ താല്‍കാലികമായി നിര്‍ത്തി വെച്ച സേവനമാണ് ദുബായ് മെട്രോ പുനസ്ഥാപിക്കുന്നത്. ഏപ്രില്‍ 19 മുതല്‍ രണ്ടിടങ്ങളിലും മെട്രോ സേവനം പുനരാരംഭിക്കും.

ദുബായ് മെട്രോ റെഡ് ലൈനിലെ ഡി.എം.സി.സിയില്‍ നിന്ന് ഇബ്‌നു ബത്തൂത്ത സ്റ്റേഷനിലേക്ക് പോകുവാന്‍ ഇനി മുതല്‍ സൗജന്യ ഷട്ടില്‍ ബസ് സേവനം വേണ്ടി വരില്ല. 2018 ജനുവരി അഞ്ചു മുതല്‍ ഈ സ്റ്റേഷനുകള്‍ക്കിടയില്‍ മെട്രോ ഓട്ടം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

ഇബ്‌നു ബത്തൂത്ത സ്റ്റോപ്പിനു ശേഷമുള്ള സ്റ്റേഷനുകളിലേക്ക് പോകേണ്ട യാത്രക്കാര്‍ ഡി.എം.സി.സിയില്‍ ഇറങ്ങേണ്ട സാഹചര്യമായിരുന്നു. ഇവിടെ നിര്‍ത്തിയിരുന്ന ആര്‍.ടി.എയുടെ ബസില്‍ കയറി ഇബ്‌നു ബത്തൂത്തയില്‍ എത്തി മെട്രോ യാത്ര പുനരാരംഭിക്കേണ്ട അവസ്ഥക്കാണ് മാറ്റം വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button