ചാലക്കുടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്റിന്റെ വികസനനേട്ടങ്ങള്‍ക്കെതിരെ ആരോപണവുമായി യുഡിഎഫ് നേതാക്കള്‍. ചാലക്കുടിയില്‍ ഇന്നസെന്റ് എം.പി 1750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് പൊളളയായ വാദമാണെന്ന ആരോപണവുമായി യു.ഡി.എഫ് എം.എല്‍.എമാരായ റോജി എം.ജോണും അന്‍വര്‍ സാദത്തും രംഗത്തുവന്നിരുന്നു. എന്നാല്‍ ഇന്നസെന്റിനെതിരായ യു.ഡി.എഫ് എം.എല്‍എമാരുടെ ആരോപണങ്ങളെ തളളി എല്‍.ഡി.എഫ് എം.എല്‍.എമാര്‍ രംഗത്തെത്തി.
വികസന നേട്ടങ്ങളില്‍ പരിഭ്രാന്തരായത് കൊണ്ടാണ് അടിസ്ഥാനവിരുദ്ധമായ ആരോപണങ്ങള്‍ യു.ഡി.എഫ് ഉന്നയിക്കുന്നത് എന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. എം.എല്‍.എമാരായ ബി.ഡി ദേവസി, വി.ആര്‍ സുനില്‍കുമാര്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള എല്‍.ഡി.എഫ് നേതാക്കളാണ് യുഡിഎഫിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
എം.പിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ സമഗ്രമായി വിശദീകരിച്ചിട്ടുള്ള പദ്ധതികളില്‍നിന്ന് ഏതാനും ചിലതു മാത്രം അടര്‍ത്തിമാറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് യു.ഡി.എഫ് നേതാക്കളുടെ ശ്രമമെന്നും എല്‍.ഡി.എഫ് ആരോപിച്ചു. കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരും മണ്ഡലത്തില്‍ യു.ഡി.എഫ് എം.പി.യും കേരളത്തില്‍നിന്ന് കേന്ദ്രമന്ത്രിമാരും ഉണ്ടായിരുന്ന സന്ദര്‍ഭത്തില്‍ പോലും കൈവരിക്കാത്ത വികസന നേട്ടങ്ങള്‍ ആണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ചാലക്കുടി കൈവരിച്ചതെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നു.
Post Your Comments