ആന്ധ്രപ്രദേശ്:ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കവെ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യാന്‍ കന്നിവോട്ടര്‍മാരെ ആഹ്വാനം ചെയ്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ജഗന് മോഹന്‍ റെഡ്ഡി.
രാവിലെ പോളിംഗ് തുടങ്ങിയപ്പേള്‍ തന്നെ ജഗന് മോഹന്‍ റെഡ്ഡി വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ ഭയമില്ലാതെ വോട്ട് രേഖപ്പെടുത്താനും റെഡ്ഡി പറഞ്ഞു. താന്‍ ആത്മവിശ്വാസത്തിലാണെന്നും ഇത്തവണം തീര്‍ച്ചയായും മാറ്റങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞതായി എന്‍ഡിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘എനിക്ക് ആത്മവിശ്വാസമുണ്ട്. വളരെ നല്ല കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഞാന്‍ ഊഹിക്കുന്നു. പോളിംഗ് നന്നായി തന്നെ പോകുമെന്ന് കരുതുന്നു. എല്ലാ ജനങ്ങളും ഒരു മാറ്റത്തിനായി ആ?ഗ്രഹിക്കുന്നുണ്ടെന്നും എനിക്കറിയാം. അത് സംഭവിക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു’ – ജഗന് മോഹന്‍ റെഡ്ഡി വിശദീകരിക്കുന്നു.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്ന് ജഗന് മോഹന്‍ റെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു.
ആന്ധ്രയില്‍ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്.
Post Your Comments