അമരാവതി: വൈ.എസ്.ആർ കോൺഗ്രസിന്റെ ആജീവനാന്ത പ്രസിഡന്റായി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെ തിരഞ്ഞെടുത്തു. ജഗനെ ആജീവനാന്തം പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിന് വേണ്ടി പാർട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്തതിന് ശേഷം വൈ.എസ്.ആർ കോൺഗ്രസിന്റെ ദ്വിദിന പ്ലീനറിയുടെ നടപടിക്രമങ്ങൾ പൂർത്തിയായി.
2011 മാർച്ചിൽ കോൺഗ്രസ് വിട്ട്, വൈ.എസ്.ആർ കോൺഗ്രസ് സ്ഥാപിച്ചത് മുതൽ ജഗൻ മോഹൻ റെഡ്ഡി പാർട്ടി പ്രസിഡന്റായി തുടരുകയാണ്. ജഗൻ മോഹന്റെ മാതാവ് വിജയമ്മ ഓണററി പ്രസിഡന്റായി. 2017ലെ പാർട്ടി പ്ലീനറിയിലാണ് ജഗൻ അവസാനമായി വൈ.എസ്.ആർ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തു : മധ്യവയസ്കൻ പൊലീസ് പിടിയിൽ
അതേസമയം, കുടുംബത്തിൽ തുടരുന്ന ഭിന്നതയെ തുടർന്ന് വെള്ളിയാഴ്ച ഓണററി പ്രസിഡന്റ് സ്ഥാനം വിജയമ്മ രാജിവച്ചിരുന്നു. മകൾ ശർമിളയ്‌ക്കൊപ്പം നിൽക്കാൻ വൈ.എസ്.ആർ കോൺഗ്രസ് വിടുകയാണെന്ന് വിജയമ്മ വ്യക്തമാക്കി.
Post Your Comments