തമിഴ്നാട് : വീടിനുള്ളിൽ കള്ളനോട്ട് നിർമാണം നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ.
ആറ്റൂര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കന്യാകുമാരിയിലെ ജില്ലാ നേതാവുമായ ജോര്‍ജ് പോലീസിന്റെ പിടിയിലായത്. തിരുവട്ടാറിലുള്ള ഇയ്യാളുടെ വീട്ടിൽനിന്നും പ്രിന്റിംഗ് മെഷീൻ കണ്ടെടുത്തിരുന്നു. 500 രൂപയുടെ പതിനൊന്നും 2000 രൂപയുടെ ഒന്‍പതും നോട്ടുകളാണ് വീട്ടിൽനിന്നും കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം പിണംതോട്ടിലെ പെട്രോള്‍ പമ്പില്‍ നിന്നും 500 രൂപയുടെ കള്ളനോട്ട് ലഭിച്ചിരുന്നു. ഈ പണം ഇത് കടയാലുമൂട് സ്വദേശിയായ യുവാണ് നല്‍കിയതെന്നു പാമ്പിന്റെ ഉടമ പോലീസിനോട് പറഞ്ഞിരുന്നു. യുവാവിനെ പോലീസ് പിടികൂടിയതോടെയാണ് അന്വേഷണം ജോർജിലേക്ക് എത്തിയത്.
വെല്‍ഡിംഗ് തൊഴിലാളിയായ യുവാവിന് ജോർജ് കൂലിയായി നൽകിയതാണ് 500 രൂപയുടെ കള്ളനോട്ട്. യുവാവിന്റെ മൊഴിയിൽ ജോജിനെ പോലീസ് പിടികൂടി ചോദ്യംചെയ്തു. എന്നാൽ ജോർജിന്റെ മൊഴിയിൽ വൈരുധ്യം കണ്ടെത്തിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.
Post Your Comments