മസ്‌കത്ത്: കള്ളനോട്ട് കേസിൽ രണ്ടു പ്രവാസികൾ അറസ്റ്റിൽ. രണ്ടു ഏഷ്യാക്കാരെയാണ് ഒമാനിൽ കള്ളനോട്ടുമായി റോയൽ ഒമാൻ പോലീസ് പിടികൂടിയത്. ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ് ഇവരെ പിടികൂടിയത്.
Read Also: വരും ദിവസങ്ങളിൽ കനത്ത ചൂടിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
പിടിയിലായവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. പ്രതികൾക്ക് കർശന ശിക്ഷ നൽകുമെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, വീടുകളിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ കഴിഞ്ഞ ദിവസ രണ്ടു പേരെ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്. വീടുകളിൽ അതിക്രമിച്ച് കയറുന്ന ഇവർ വീട്ടുടമസ്ഥരെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തിരുന്നത്.
Post Your Comments