
റായ്പുര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തിനിരയായി കൊല്ലപ്പോട്ട ബിജെപി നേതാവിന്റെ ബുള്ളറ്റ് പ്രൂഫ് വാഹനം രണ്ടായി പിളര്‍ന്നു. ആക്രമണത്തില്‍ എംഎല്‍എ ഭീമ മണ്ഡാവിയും ഉള്‍പ്പടെ നാല് പോലീസുകാരും കൊല്ലപ്പെട്ടു. റായ്പൂരില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയായ ശ്യാമഗിരി ഹില്‍സിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. വചേലിയില്നിന്നു കുവാകോണ്ടയിലേക്കു പോകുകയായിരുന്നു എംഎല്‍എയും സംഘവും.
മൂന്നു വാഹനങ്ങളാണു വ്യൂഹത്തിലുണ്ടായിരുന്നത്. സ്ഫോടനത്തില്‍ മണ്ഡാവി സഞ്ചരിച്ച ബുള്ളറ്റ് പ്രൂഫ് എസ് യുവി ആകാശത്തേക്ക് ഉയര്‍ന്നശേഷം രണ്ടായി പിളര്‍ന്നാണു നിലംപതിച്ചത്. മാരക പ്രഹരശേഷിയുള്ള ഐഇഡി ഉപയോഗിച്ചായിരുന്നു മാവോയിസ്റ്റുകള്‍ സ്ഫോടനം നടത്തിയത്. ബോംബ് സ്ഥാപിക്കുന്നതിനായി മാവോയിസ്റ്റുകള്‍ റോഡിനനടിയില് ടണല്‍ കുഴിച്ചിരുന്നു. സ്ഫോടനത്തിനു പിന്നാലെ മാവോയിസ്റ്റുകള്‍ വാഹനവ്യൂഹത്തിനു നേരെ നിറയൊഴിക്കുകയും ചെയ്തു. വെടിവയ്പ് അരമണിക്കൂര്‍ നീണ്ടു. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളുമായാണ് മാവോയിസ്റ്റുകള്‍ കടന്നത്.
Post Your Comments