തലശ്ശേരി: സിപിഎം പ്രവര്‍ത്തകന്‍ രഞ്ജിത്ത് സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ കോടതി വെറുതെവിട്ടു. തലശ്ശേരിയില്‍ 2008ല്‍ സിപിഎം ആര്‍എസ്‌എസ് തുടര്‍ സംഘര്‍ഷങ്ങളിലാണ് രഞ്ജിത് കൊല്ലപ്പെട്ടത്.
പ്രതികളായ എട്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകരെയും കോടതി വെറുതെ വിട്ടു. സംശയത്തിന്‍റെ ആനുകൂല്യത്തില്‍ ആണ് പ്രതികളെ കോടതി വെറുതെ വിട്ടത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഇല്ലിക്കുന്ന് രഞ്ജിത് കുമാറിനെ ഒരു സംഘം ആളുകള്‍ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments