ഉത്തര്‍പ്രദേശ് : താടിയില്‍ പിടിച്ചുവലിച്ച പോലീസുകാരന് നേര്‍ക്ക് വാളെടുത്ത് സിഖുകാരന്‍.
ട്രക്ക് ഡ്രൈവര്‍ ഷംലിയാണ് വാളോങ്ങിയത്. മുസാഫര്‍നഗര്‍ അതിര്‍ത്തിയിലാണ് സംഭവം നടന്നത്. പോലീസ് വാഹനത്തിന് വഴി കൊടുക്കാതെ വാഹനമോടിച്ചതിന്‍റെ പേരില്‍ തുടങ്ങിയ വാക്കുതർക്കത്തിനൊടുവിലാണ് ഡ്രൈവർ വാളെടുത്തത്.
പരസ്പരം വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ ഒരു പൊലീസുകാരന്‍ ഡ്രൈവറായ സിഖ് മത വിശ്വാസിയുടെ താടിയില്‍ പിടിച്ചു വലിച്ചു. ഇതോടെ ദേഷ്യത്തിലായ സിഖുകാരന്‍ പോലീസിനെ പിന്നിലേക്ക് തള്ളി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഡ്രൈവര്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന വാളെടുത്ത് പോലീസിന് നേര്‍ക്ക് വരികയായിരുന്നു. സംഭവം കണ്ടുനിന്നവരിൽ ആരോ വീഡിയോ പകർത്തുകയും ചെയ്തു. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
https://www.youtube.com/watch?v=_FXnJS4SU2s
Post Your Comments