Latest NewsKuwaitGulf

കുവൈറ്റില്‍ ഈ മേഖലയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കിയതായി മന്ത്രാലയം

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശിവത്ക്കരണം ശക്തമാക്കി. സ്വദേശിവത്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 39 വിദേശികളെ പിരിച്ചു വിട്ടതായി ജല – വൈദ്യുതി മന്ത്രാലയം അറിയിച്ചു. ഇതേ കാലയളവില്‍ 155 സ്വദേശികള്‍ക്ക് പുതുതായി നിയമനം നല്‍കിയതായും മന്ത്രാലയം അറിയിച്ചു.

2018 ഫെബ്രുവരി മുതല്‍ 2019 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 172 പേരുടെ സേവനമാണ് മന്ത്രാലയം അവസാനിപ്പിച്ചത്. ഇതില്‍ 39 ജീവനക്കാര്‍ വിദേശികളാണ്. പുതുതായി 155 സ്വദേശികള്‍ക്കു നിയമനം നല്‍കിയതായും വാര്‍ഷിക നിയമനങ്ങളുമായി ബന്ധപ്പെട്ട് ജല-വൈദ്യുതി മന്ത്രാലയം പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു വിദേശിയെ പോലും നിയമിച്ചിട്ടില്ലെന്ന് മന്ത്രാലയം അവകാശപ്പെട്ടു.

ജല-വൈദ്യുതി വിതരണ മേഖലയുമായി ബന്ധപ്പെട്ട തസ്തികകളിലാണ് പുതിയ ജീവനക്കാരില്‍ അധികവും നിയമിക്കപ്പെട്ടത്. 93 സ്വദേശികളെയാണ് ഈ മേഖലയില്‍ നിയമിച്ചത്. വൈദ്യുതോല്‍പാദന-ജല ശുദ്ധീകരണ പ്ലാന്റുകളിലാണ് പിന്നീട് കൂടുതല്‍ പേരെ നിയമിച്ചത്. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന തരത്തില്‍ സ്വദേശിവത്കരണം ഏര്‍പ്പെടുത്താന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button