മുന്‍ ജെഎന്‍യു വിദ്യാര്‍ഥി യുണിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാര്‍ ബീഹാറിലെ ബഗുസരായ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസിന്റെ ആശിര്‍വാദം വാങ്ങിയായിരുന്നു കനയ്യ പത്രികാ സമര്‍പ്പണത്തിനായി വീടു വിട്ടത്.
സിപിഐ സ്ഥാനാര്‍ഥിയായി ലോകസഭയിലേക്ക് മത്സിരക്കുന്ന കനയ്യ നൂറ് കണക്കിന് പ്രവര്‍ത്തകരോടൊപ്പം രണ്ട് കിലോ മീറ്ററോളം റാലിയായെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. കനയ്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജിഗ്നേഷ് മേവാനി, ഷെഹ്ല റാഷിദ് തുടങ്ങിയവര്‍ മണ്ഡലത്തിലെത്തിയിരുന്നു. ബോളിവുഡ് താരം സ്വര ഭാസ്‌കറും പിന്തുണ അറിയിച്ച് പത്രികാ സമര്‍പ്പണ വേളയിലെ റാലിയില്‍ പങ്കെടുത്തു.
Post Your Comments