ചെന്നെെ: ചെന്നെെ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം.എസ് ധോണിയും ഭാര്യ സാക്ഷിയും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തറയില്‍ ബാഗ് തലയിണയാക്കി ഉറങ്ങുന്ന ചിത്രം വൈറലാകുന്നു. ചെപ്പോക്കില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് ശേഷം വിമാനത്താവളത്തിലെത്തിയതായിരുന്നു ധോണിയും ടീമും. ‘ഐ.പി.എല്ലിലെ മത്സരക്രമവുമായി പൊരുത്തപ്പെട്ടു പോകുകയും നിങ്ങളുടെ വിമാനം രാവിലെ ആകുകയും ചെയ്താല്‍ സംഭവിക്കുന്നത് ഇതായിരിക്കും’ എന്ന കുറിപ്പോടെയാണ് ധോണി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ധനികനായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ ധോണിക്ക് വേണമെങ്കില്‍ വിശ്രമിക്കാനായി ഫസ്റ്റ് ക്ലാസ് ലോഞ്ച് ഉപയോഗിക്കാമായിരുന്നെങ്കിലും ധോണി ഇഷ്ടപ്പെടുന്നത് ടീമിനൊപ്പം നില്‍ക്കാനാണെന്നാണ് ആരാധകർ പറയുന്നത്.
View this post on Instagram
After getting used to IPL timing this is what happens if u have a morning flight
Post Your Comments