
കോവളം: പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. തൈക്കാട് ആശുപത്രിയില്‍ ആയിരുന്നു സംഭവം. വെങ്ങാനൂര്‍ സ്വദേശി അഖില (26) ആണ് തിങ്കളാഴ്ച മരിച്ചത്. ഞായര്‍ വൈകിട്ട് 4 ന് ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച അഖിലയുടെ മരണവിവരം തിങ്കള്‍ വൈകിട്ട് ബന്ധുക്കള്‍ ബഹളം വച്ച ശേഷമാണ് അധികൃതര്‍ അറിയിച്ചതെന്ന് പരാതിയില്‍ പറയുന്നു. ബന്ധുക്കളെ വിവിരമറിക്കുന്നതിന് മുമ്പ് ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിച്ച് വരുത്തിയിരുന്നുവെന്നും പരാതിയുണ്ട്. കൃത്യ സമയത്ത് നല്‍കേണ്ട ചികിത്സ നിഷേധിച്ചതാണ് മരണ കാരണമായതെന്നും പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് തമ്പാനൂര്‍ പൊലീസില്‍ ബന്ധുക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
Post Your Comments