കോഴിക്കോട്: ശബരിമല അക്രമ സംഭവത്തില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ് ബാബുവിന്റെ ജാമ്യഹര്‍ജിയില്‍ നാളെ വിധി പറയും.
പ്രകാശ് ബാബു ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ചെന്ന കേസില്‍ 16-ാം പ്രതിയാണ് . സന്നിധാനം പൊലീസ് സ്റ്റേഷനാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തത്.
പ്രചാരണ സമയത്ത് സ്ഥാനാര്‍ത്ഥി ജയിലിലായത് ബി ജെ പിയ്ക്ക് വലിയ അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രചാരണം. ചിത്തിര ആട്ടവിശേഷ നാളില്‍ ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലാണ് ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ പ്രകാശ് ബാബുവിനെ റാന്നി മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
എന്നാല്‍ ജയിലില്‍ കിടന്ന് പ്രകാശ് ബാബു മത്സരിക്കുമെന്ന് ബി ജെ പി നേതൃത്വം പ്രഖ്യാപിക്കുകയും പത്രിക നല്‍കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥിയുടെ അഭാവത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് ബി ജെ പി നേതാക്കളാണ് ഇപ്പോള്‍ വീടുകള്‍ കയറി വോട്ടഭ്യര്‍ത്ഥിക്കുന്നത്
Post Your Comments