തിരുവനന്തപുരം: സരിത നായരുടെ പത്രിക തള്ളിയതിനെതിരെ ഹൈക്കോടതിയില്‍ വാദം നടക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ജസ്റ്റിസ് എസ്.പി ചാലിയുടെ ബെഞ്ചാണ് വാദം കേള്‍ക്കുക. സരിതയ്ക്കുവേണ്ടി അഡ്വ. ബി എ ആളൂര്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സരിത നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദ്ദേശ പത്രിക തള്ളുന്നതെന്നാണ് വരണാധികാരി അറിയിച്ചത്. ശിക്ഷ റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് പത്തര വരെ സമയം അനുവദിച്ചിരുന്നു. ഇത് ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് പത്രിക തള്ളാന്‍ തീരുമാനിച്ചത്.
രാഹുല്‍ ഗാന്ധിക്കെതിരായ സരിതയുടെ സ്ഥാനാര്‍ത്ഥിത്വം ഏറെ ചര്‍ച്ചയായിരുന്നു. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടിട്ടും രാഹുല്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ മത്സരരംഗത്തിറങ്ങുന്നതെന്ന് സരിത വ്യക്തമാക്കിയിരുന്നു.
Post Your Comments