
മസ്കറ്റ് : ഒമാനില്‍ നിന്നും പ്രവാസിള് വന്‍തോതില്‍ കൊഴിഞ്ഞുപോകുന്നു. സ്വദേശിവത്കരണ നടപടികളും വിവിധ തൊഴില്‍ മേഖലകളിലെ വിസാ വിലക്കും മൂലമാണ് ഒമാനില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേയ്ക്ക് തിരിക്കുന്തെന്നാണ് റിപ്പോര്‍ട്ട്. രണ്ട് മാസത്തിനുള്ളില്‍ വിദേശി ജനസംഖ്യയില്‍ മൂന്നര ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നു.
ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് 17,82,406 വിദേശികളാണ് രാജ്യത്ത് ഉള്ളത്. ഡിസംബര്‍ അവസാനം ഇത് 17,87,447 ആയിരുന്നു. അല്‍ വുസ്തയും ദാഖിലിയയും ഒഴിച്ച് മറ്റെല്ലാ ഗവര്ണേററ്റുകളിലുമുള്ള വിദേശ ജനസംഖ്യയില്‍ കുറവ് ദൃശ്യമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ദോഫാറിലാണ് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്. 1467 പേരാണ് മസ്കത്തില് നിന്ന് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യം വിട്ടത്.
വിദ്യാഭ്യാസമുള്ള വിദേശികളുടെ എണ്ണത്തിലും കുറവുണ്ട്. ഡിപ്ലോമ ധാരികളുടെ എണ്ണം 8.3 ശതമാനം കുറഞ്ഞ് 4,202 ആയപ്പോള്‍ സര്‍വകലാശാല മാസ്റ്റര്‍ ബിരുദമുള്ളവരുടെ എണ്ണത്തില്‍ യഥാക്രമം 5.7 ശതമാനത്തിന്റെയും 6.6 ശതമാനത്തിന്റെയും കുറവുണ്ടായി. ഒമാനില്‍ നിന്ന് ജോലി ഉപേക്ഷിച്ച് സ്വദേശത്തേയ്ക്ക് മടങ്ങുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്
Post Your Comments