Election NewsKeralaNewsElection 2019

അക്രമ രാഷ്ട്രീയത്തിനെതിരെ കിക്ക് ഓഫുമായി വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി; ഫുട്‌ബോള്‍ ചിഹ്നത്തില്‍ വോട്ട് തേടാന്‍ നസീര്‍ സി.ഒ.ടി

 

കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന് ചിഹ്നം ലഭിച്ചു. ലോകമെമ്പാടുമുള്ള യുവാക്കളുടെ ആവേശമായ ഫുട്ബോളാണ് നസീറിന് ചിഹ്നമായി ലഭിച്ചത്. യുവത്വത്തിന്റെ ആവേശത്തിന്റെ പ്രതീകമായ ഫുട്ബോള്‍ തന്നെ ചിഹ്നമായി ലഭിച്ചത് വലിയ ആത്മവിശ്വാസം നല്‍കുന്നുവെന്നും യുവാക്കളെ മുന്‍ നിര്‍ത്തിയുള്ള ഒരു വികസന പദ്ധതിക്കാണ് താന്‍ പദ്ധതിയിടുന്നതെന്നും നസീര്‍ പ്രതികരിച്ചു.

മണ്ഡലത്തിലെ യുവാക്കളെയും സ്ത്രീകളെയും കൂടുതല്‍ ശാക്തീകരിക്കാനുള്ള വികസന കാഴ്ചപ്പാടുകള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് നസീര്‍ പുറത്തിറക്കാനിരിക്കുന്ന പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം വടകര മണ്ഡലത്തിലെ പൈതൃകങ്ങളും പാരമ്പര്യവും കാര്‍ഷിക സംസ്‌കാരവും അടിസ്ഥാനപ്പെടുത്തിയുള്ള വികസന പദ്ധതികളും പത്രികയില്‍ അടങ്ങിയിട്ടുണ്ട്. അത്കൊണ്ട് തന്നെ, വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ ഫുട്‌ബോള്‍ ചിഹ്നത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കാന്‍ യുവാക്കള്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. അക്രമ രാഷ്ട്രീയം വെടിഞ്ഞ് സമാധാനത്തിന്റെ പുഞ്ചിരിക്കുന്ന വടകര പടുത്തുയര്‍ത്താനാണ് താന്‍ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button