KeralaLatest NewsElection NewsIndiaElection 2019

കേരളത്തിൽ എൻഡിഎ നിർണ്ണായക ശക്തിയാകും, കുമ്മനത്തിന് മിന്നും വിജയം : സർവേ ഫലം

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കാന്‍ സാധ്യതയെന്ന് സര്‍വേ ഫലം. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം വന്നത്. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ 40 ശതമാനം വോട്ട് നേടി ജയിക്കുമെന്ന് സര്‍വേയില്‍ പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും സര്‍വ്വേഫലത്തില്‍ വ്യക്തമാക്കുന്നു.

13 സീറ്റുകളും യൂഡിഎഫിന് ലഭിക്കുമ്പോള്‍ എല്‍ഡിഎഫിന് വെറും 5 സീറ്റുകള്‍ മാത്രമായിരിക്കും ലഭിക്കുക.എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും തിരുവനന്തപുരത്തു മിന്നുന്ന ജയം ആയിരിക്കും കുമ്മനത്തിന് ഉണ്ടാവുക എന്നും സർവേ വ്യക്തമാക്കുന്നു. പത്തനംതിട്ടയില്‍ കനത്ത പോരാട്ടമാകും നടക്കുകയെന്നും ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടുമെന്നും സര്‍വേയില്‍ കാണുന്നു.

https://youtu.be/TUJpv3_v9B8

shortlink

Related Articles

Post Your Comments

Related Articles


Back to top button