ആലപ്പുഴ: ഇടതുപക്ഷം ജയിച്ചാല്‍ മാത്രമേ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താന്‍ കഴിയുകയുള്ളൂവെന്ന് എ.കെ ആന്റണി മനസിലാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പി എവിടെയും അക്കൗണ്ടു തുറക്കാന്‍ പോകുന്നില്ല. തിരുവനന്തപുരത്ത‌് എല്‍.ഡി.എഫ‌് മുന്നിലെത്തി അവിടെ സി ദിവാകരന്‍ തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു..2014 ല്‍ ബി.ജെ.പിയെ പുറത്താക്കിയത‌് ഇടതുപക്ഷത്തിന്റെ പിന്തുണയിലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ഉണ്ടാകാന്‍ പോകുന്നത് ഇടതുപക്ഷം ഉള്‍പ്പെടുന്ന മതേതര സര്‍ക്കാരായിരിക്കും. ശരിയായ നിലപാട് സ്വീകരിച്ചപ്പോഴെല്ലാം എല്‍.ഡി.എഫിന് കൂടുതല്‍ വോട്ട് ലഭിച്ചിട്ടുണ്ട്. സ‌്ത്രീശാക്തീകരണ നിലപാടുമൂലം എല്‍.ഡി.എഫിന് വോട്ട് കൂടുതലായി ലഭിക്കുമെന്നും കോടിയേരി വ്യക്തമാക്കി.ആലപ്പുഴ പ്രസ‌് ക്ലബിന്റെ ജനസമക്ഷം പരിപാടിയിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments