തിരുവനന്തപുരം•കേരളത്തില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം പ്രവചിച്ച് ദി ഹിന്ദു-സി.എസ്.ഡി.എസ്-ലോക്നീതി സര്‍വേ. കേരളത്തില്‍ ഇടതുമുന്നണി 6 മുതല്‍ 14 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ പറയുന്നു. യു.പി.എയ്ക്ക് 5 മുതല്‍ 13 സീറ്റുകള്‍ വരെ ലഭിക്കാം. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്ക് പൂജ്യം മുതല്‍ 2 സീറ്റുകള്‍ വരെ നേടിയേക്കാമെന്നും സര്‍വേ പറയുന്നു.
എല്‍.ഡി.എഫിന് 38% വരെ വോട്ടു ലഭിക്കാം. യു.പി.എയ്ക്ക് 34% വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. എന്‍.ഡി.എയ്ക്ക് 18% വരെ വോട്ടുവിഹിതം ലഭിച്ചേക്കാമെന്നും സര്‍വേ കണക്കുകൂട്ടുന്നു.
ദേശീയതലത്തില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്ക് മുന്‍തൂക്കം ലഭിക്കുമെങ്കിലും ഭൂരിപക്ഷം ഉറപ്പില്ലെന്ന് സര്‍വേ പറയുന്നു. കഴിഞ്ഞതവണ 336 സീറ്റുകള്‍ നേടിയ എന്‍.ഡി.എയ്ക്ക് ഇത്തവണ 263 മുതല്‍ 283 സീറ്റുകള്‍ വരെയേ ലഭിക്കാനിടയുള്ളൂ. കഴിഞ്ഞതവണ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയ ബി.ജെ.പിയ്ക്ക് ഇത്തവണ 222 മുതല്‍ 232 സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്. 2014 ല്‍ ബി.ജെ.പി ഒറ്റയ്ക്ക് 283 സീറ്റുകളാണ് നേടിയത്.
യു.പി.എയ്ക്ക് 115 മുതല്‍ 135 സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് മാത്രമായി 74 മുതല്‍ 84 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്ന് സര്‍വേ പറയുന്നു. ബി.എസ്.പി സഖ്യത്തിന് 37 മുതല്‍ 47 സീറ്റുകള്‍ വരെയും ഇടതിന് 5 മുതല്‍ 15 സീറ്റുകള്‍ വരെയും മറ്റുള്ളവര്‍ക്ക് 88 മുതല്‍ 98 സീറ്റുകള്‍ വരെയും സര്‍വേ പ്രവചിക്കുന്നു.
Post Your Comments