മാവേലിക്കര: മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് പരിക്കേറ്റു. തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെയാണ് പരിക്കേറ്റത്. വാഹനത്തിന്റെ കമ്പിയില്‍ നെഞ്ചിടിച്ചാണ് പരുക്കേറ്റത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടിയൂരില്‍ തുറന്ന വാഹനത്തില്‍ പ്രചാരണം നടത്തുന്നതിനിടെ വാഹനത്തിന്റെ കമ്പിയില്‍ ഇടിക്കുകയായിരുന്നു.. മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചിറ്റയം ഗോപകുമാറിന് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
കലക്ടര്‍ക്ക് തിരഞ്ഞെടുപ്പ് പത്രിക സമര്പ്പിക്കാനെത്തിയെങ്കിലും പത്രിക അദ്ദേഹം എടുക്കാന്‍ മറന്നത് വാര്‍ത്തയായിരുന്നു. സജി ചെറിയാന് എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കളുമായിട്ടായിരുന്നു പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ഥി എത്തിയിരുന്നത്. തുടര്‍ന്ന് അബദ്ധം സംഭവിച്ചതാണെന്ന് അറിയിക്കുകയും പത്രിക എടുക്കുന്നതിനായി പ്രവര്‍ത്തകരെ പറഞ്ഞയക്കുകയായിരുന്നു.
Post Your Comments