സിൻഡിക്കറ്റ് ബാങ്കിൽ അവസരം. മിഡിൽ മാനേജ്മെന്റ് ഗ്രേഡ്–3, മിഡിൽ മാനേജ്മെന്റ് –2 വിഭാഗങ്ങളിലെ സീനിയർ മാനേജർ (റിസ്ക് മാനേജ്മെന്റ്), മാനേജർ (റിസ്ക് മാനേജ്മെന്റ്), മാനേജർ (ലോ), മാനേജർ (ഐഎസ് ഓഡിറ്റ്), സെക്യൂരിറ്റി ഓഫിസർ എന്നീ തസ്തികളിലേക്ക് ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 129 ഒഴിവുകളാണുള്ളത്. ഓൺലൈൻ ടെസ്‌റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും ഓൺലൈൻ പരീക്ഷാകേന്ദ്രമുണ്ട്.
വിശദമായ വിജ്‌ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യാം
അവസാന തീയതി: ഏപ്രിൽ 18
Post Your Comments