തൃശൂര്‍: കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സംഭവത്തിലാണ് തൃശൂര്‍ കളക്ടര്‍ അനുപമ ഐ.എ.എസ് സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ചത്.ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ബിജെപി അനുഭാവികൾ കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു. അതെ സമയം തനിക്കെതിരെ ചട്ടലംഘന നോട്ടീസ് അയച്ച സംഭവത്തിൽ കളക്ടര്‍ തന്റെ ജോലി കൃത്യമായാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ പ്രേരണയുണ്ടോ എന്ന കാര്യം വ്യക്തമാക്കേണ്ടത് തൃശൂര്‍ കളക്ടര്‍ ടി.വി അനുപമയാണ്. അനുപമ അവരുടെ ജോലിയാണു കൃത്യമായി ചെയ്‌തിരിക്കുന്നത്. അതു ചെയ്തില്ലെങ്കില്‍ രാഷ്ട്രീയ ആരോപണം വന്നേക്കാം. വിഷയത്തില്‍ പ്രതികരണം ഔദ്യോഗികമായ മറുപടിയിലുണ്ടാകും. മറുപടി നല്‍കി അതു പരിശോധിക്കുന്നതുവരെ പറയാന്‍ പാടില്ല എന്നതാണ് മര്യാദയെന്നും അദ്ദേഹം പറഞ്ഞു.
എം.പി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തില്‍ തന്നെ ഒരുപാട് പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് കലക്ടര്‍ അനുപമയെന്ന് സുരേഷ് ഗോപി പറഞ്ഞു. ”അവരുടെ ആത്മാര്‍ഥതയെക്കുറിച്ച് തനിക്ക് അറിയാം. അതിനകത്ത് കളക്ടര്‍ എന്റെയോ എതിര്‍ത്തവരുടെയോ രാഷ്ട്രീയം നോക്കിയിട്ടില്ല. നീക്കത്തിനു പിന്നില്‍ രാഷ്ട്രീയം ആണെങ്കില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമെങ്കിലും അവര്‍ പറയുമല്ലോ? ഇല്ലെങ്കില്‍ വേണ്ട” – സുരേഷ് ഗോപി വ്യക്തമാക്കി.
Post Your Comments