തിരുവനന്തപുരം•മലബാറിലെ അഞ്ച് മണ്ഡലങ്ങളിലെ മാതൃഭൂമി-എ.സി നീല്‍സണ്‍ സര്‍വേ പുറത്ത് വരുമ്പോള്‍ തെളിയുന്ന ചിത്രം ഇങ്ങനെ. മൂന്നിടത്ത് യു.ഡി.എഫും രണ്ടിടത്ത് എല്‍.ഡി.എഫും ജയിക്കുമെന്ന് സര്‍വേ പറയുന്നു. കാസര്‍ഗോഡ് യു.ഡി.എഫ് അട്ടിമറി വിജയം നേടുമെന്നും സര്‍വേ.
വടകരയില്‍ പി.ജയരാജന്‍
വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍ വിജയിക്കുമെന്ന് സര്‍വേ പറയുന്നു. പി.ജയരാജനെ 43 ശതമാനം പേര്‍ പിന്തുണയ്ക്കുന്നതായി സര്‍വേ പറയുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന് 41 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ടി.കെ സജീവന് 12 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.
വയനാട്ടില്‍ രാഹുല്‍ തന്നെ
വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെയാണെന്ന് മാതൃഭൂമി സര്‍വേ പറയുന്നു. 42 ശതമാനം പേരുടെ പിന്തുണയാണ് രഹുലിനുള്ളത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പിപി സുനീറിനെ 34 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. എന്‍.ഡി.എയുടെ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് 13% പേരുടെ പിന്തുണ മാത്രമാണ് ഉള്ളതെന്നും സര്‍വേ പറയുന്നു.
കോഴിക്കോട് രാഘവന്‍ വീഴും
കോഴിക്കോട് സിറ്റിംഗ് എം.പി എം.കെ രാഘവന്‍ പരാജയപ്പെടുമെന്ന് സര്‍വേ. എല്‍.ഡി.എഫിന്റെ എ.പ്രദീപ് കുമാറിനെ 42 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. രാഘവന് 39 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് 14 ശതമാനം പേരുടെ പിന്തുണയുണ്ട്.
കോഴ വിവാദത്തിന് മുന്‍പാണ് സര്‍വേ നടത്തിയത്.
കണ്ണൂരില്‍ കെ.സുധാകരന്‍
കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ വിജയിക്കുമെന്ന് സര്‍വേ പറയുന്നു. 47 ശതമാനം വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കും. എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം 44 ശതമാനമായിരിക്കുമെന്നും എന്‍.ഡി.എയ്ക്ക് 5 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.
കാസര്‍ഗോഡ് ഉണ്ണിത്താന്‍
ഉണ്ണിത്താനിലൂടെ കാസര്‍ഗോഡ് യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് സര്‍വേ പറയുന്നു. ഉണ്ണിത്താന് 43 ശതമാനം വോട്ടര്‍മാരുടെ പിന്തുണ ലഭിക്കും. എല്‍.ഡി.എഫിന് 35 ശതമാനം വോട്ടുകളും 21 ശതമാനം വോട്ട് എന്‍.ഡി.എയ്ക്കും ലഭിക്കുമെന്ന് സര്‍വേ പറയുന്നു.
Post Your Comments