യു.ഡി.എഫ് – 14 , എല്‍.ഡി.എഫ് – 5, എന്‍.ഡി.എ – 1
തിരുവനന്തപുരം•തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനിലൂടെ കേരളത്തില്‍ ബി.ജെ.പി ലോക്സഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് മാതൃഭൂമി-എ.സി നീല്‍സന്‍ അഭിപ്രായസര്‍വേ. ശശി തരൂരിനെ ബഹുദൂരം പിന്നിലാക്കി കുമ്മനം വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്.
40 ശതമാനം പേരുടെ പിന്തുണയാണ് കുമ്മനത്തിനുള്ളത്. ശശി തരൂരിന് 33 ശതമാനം പേരുടെ പിന്തുണ മാത്രമാണ് കിട്ടുക. സി ദിവാകരന് 23 ശതമാനം പേരുടെ പിന്തുണയാണ് കിട്ടുക.
ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന പത്തനംതിട്ടയില്‍ യു.ഡി.എഫിന്റെ ആന്റോ ആന്റണി കഷ്ടിച്ച് ജയിച്ചേക്കാമെന്ന് സര്‍വേ പറയുന്നു. ആന്റോ ആന്റണിക്ക് 32 ശതമാനം പേരുടെ പിന്തുണയുള്ളപ്പോള്‍ എന്‍.ഡി.എയുടെ കെ.സുരേന്ദ്രന്‍ 31 ശതമാനം പേരുടെ പിന്തുണയുമായി തൊട്ടുപിന്നാലെയുണ്ട്. എല്‍.ഡി.എഫിന്റെ വീണ ജോര്‍ജ്ജിന് 29 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്.
വടകരയില്‍ പി.ജയരാജന്‍
വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍ വിജയിക്കുമെന്ന് സര്‍വേ പറയുന്നു. പി.ജയരാജനെ 43 ശതമാനം പേര്‍ പിന്തുണയ്ക്കുന്നതായി സര്‍വേ പറയുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന് 41 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ടി.കെ സജീവന് 12 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.
വയനാട്ടില്‍ രാഹുല്‍ തന്നെ
വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെയാണെന്ന് മാതൃഭൂമി സര്‍വേ പറയുന്നു. 42 ശതമാനം പേരുടെ പിന്തുണയാണ് രഹുലിനുള്ളത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പിപി സുനീറിനെ 34 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. എന്‍.ഡി.എയുടെ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് 13% പേരുടെ പിന്തുണ മാത്രമാണ് ഉള്ളതെന്നും സര്‍വേ പറയുന്നു.
കോഴിക്കോട് രാഘവന്‍ വീഴും
കോഴിക്കോട് സിറ്റിംഗ് എം.പി എം.കെ രാഘവന്‍ പരാജയപ്പെടുമെന്ന് സര്‍വേ. എല്‍.ഡി.എഫിന്റെ എ.പ്രദീപ് കുമാറിനെ 42 ശതമാനം പേര്‍ പിന്തുണയ്ക്കുന്നു. രാഘവന് 39 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് 14 ശതമാനം പേരുടെ പിന്തുണയുണ്ട്.
കോഴ വിവാദത്തിന് മുന്‍പാണ് സര്‍വേ നടത്തിയത്.
കണ്ണൂരില്‍ കെ.സുധാകരന്‍
കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ വിജയിക്കുമെന്ന് സര്‍വേ പറയുന്നു. 47 ശതമാനം വോട്ടുകള്‍ യു.ഡി.എഫിന് ലഭിക്കും. എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം 44 ശതമാനമായിരിക്കുമെന്നും എന്‍.ഡി.എയ്ക്ക് 5 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.
കാസര്‍ഗോഡ് ഉണ്ണിത്താന്‍
ഉണ്ണിത്താനിലൂടെ കാസര്‍ഗോഡ് യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്ന് സര്‍വേ പറയുന്നു. ഉണ്ണിത്താന് 43 ശതമാനം വോട്ടര്‍മാരുടെ പിന്തുണ ലഭിക്കും. എല്‍.ഡി.എഫിന് 35 ശതമാനം വോട്ടുകളും 21 ശതമാനം വോട്ട് എന്‍.ഡി.എയ്ക്കും ലഭിക്കുമെന്ന് സര്‍വേ പറയുന്നു.
ആലത്തൂര്‍ , പാലക്കാട് മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് നില നിര്‍ത്തും. പാലക്കാട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ വന്‍ മുന്നേറ്റം നടത്തി രണ്ടാം സ്ഥാനത്തെത്തുമെന്നും സര്‍വേ പറയുന്നു.
തിരുവനന്തപുരം : എല്‍ഡിഎഫ്- 23 യു.ഡി.എഫ്- 33 എന്‍.ഡി.എ- 40
ആറ്റിങ്ങല്‍ : എല്‍ഡിഎഫ്- 46 യു.ഡി.എഫ്- 38 എന്‍.ഡി.എ- 10
കൊല്ലം : എല്‍ഡിഎഫ്- 39 യു.ഡി.എഫ്- 47 എന്‍.ഡി.എ- 8
ആലപ്പുഴ : എല്‍ഡിഎഫ്- 35 യു.ഡി.എഫ്- 47 എന്‍.ഡി.എ- 9
മാവേലിക്കര : എല്‍ഡിഎഫ്- 35 യു.ഡി.എഫ്- 44 എന്‍.ഡി.എ- 18
പത്തനംതിട്ട: എല്‍ഡിഎഫ്- 29 യു.ഡി.എഫ്- 32 എന്‍.ഡി.എ- 31
ചാലക്കുടി : എല്‍ഡിഎഫ്- 37%, യു.ഡി.എഫ്- 39%, എന്‍.ഡി.എ- 14%
എറണാകുളം : എല്‍ഡിഎഫ്- 34%, യു.ഡി.എഫ്- 45%, എന്‍.ഡി.എ- 15%
ഇടുക്കി : എല്‍ഡിഎഫ്- 36%, യു.ഡി.എഫ്- 42%, എന്‍.ഡി.എ- 16%
പാലക്കാട് : എല്‍ഡിഎഫ്- 34%, യു.ഡി.എഫ്- 30%, എന്‍.ഡി.എ- 31%
ആലത്തൂര്‍ : എല്‍ഡിഎഫ്- 44%, യു.ഡി.എഫ്- 37%, എന്‍.ഡി.എ- 16%,
തൃശൂര്‍ എല്‍ഡിഎഫ്- 36%, യു.ഡി.എഫ്- 39%, എന്‍.ഡി.എ- 17%,
മലപ്പുറം : എല്‍ഡിഎഫ്- 39%, യു.ഡി.എഫ്- 48 %, എന്‍.ഡി.എ- 8%
പൊന്നാന്നി : എല്‍ഡിഎഫ്- 39%, യു.ഡി.എഫ്- 45%, എന്‍.ഡി.എ- 10%
വടകര : എല്‍ഡിഎഫ്- 43% , യുഡി.എഫ്- 41%, എന്‍.ഡി.എ- 12%
കോഴിക്കോട് എല്‍ഡിഎഫ്- 42%, യുഡി.എഫ്- 39%, എന്‍.ഡി.എ- 14%
വയനാട് : എല്‍ഡിഎഫ്- 34%, യുഡി.എഫ്- 42%, എന്‍.ഡി.എ- 13%
കാസര്‍കോട് : യു.ഡി.എഫ് – 43%, എല്‍.ഡി.എഫ്- 35%, എന്‍.ഡി.എ – 21%
കണ്ണൂര്‍ : യു.ഡി.എഫ് – 47%, എല്‍.ഡി.എഫ്- 44%, എന്‍.ഡി.എ – 5%
Post Your Comments