ഗുഡ്ഗാവ്: ഡല്‍ഹിയില്‍ ഇറച്ചിക്കട ബലമായി അടപ്പിച്ച രണ്ട് ഹിന്ദു സേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ ഞായറാഴ്ച നടന്ന ഒരു ഉത്സവത്തോടനുബന്ധിച്ചാണ് ഹിന്ദു സേന പ്രവര്‍ത്തകര്‍ മാംസവ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചത്.
ഹിന്ദുസേന പ്രവര്‍ത്തകരായ പ്രമോദ്, രാകേഷ് എന്നിവരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.മാംസ വ്യാപാരിയെ ഭീഷണിപ്പെടുത്തി ഇവര്‍ കട അടപ്പിക്കുകയായിരുന്നു. ഹിന്ദുസേനയുടെ നാല്‍പതോളം പ്രവര്‍ത്തകരാണ് ഇറച്ചിക്കട അടപ്പിക്കാന്‍ എത്തിയത്.
കട ഇപ്പേള്‍ തന്നെ അടച്ചില്ലെങ്കില്‍ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് കടയുടമയെ ഇവര്‍ ഭീഷണിപ്പെടുത്തി. വടിവാള്‍, ഇരമ്പ് ദണ്ഡ് വടി, ഹോക്കിസ്റ്റിക്,എന്നിവയുമായാണ് ഹിന്ദുസേന പ്രവര്‍ത്തകര്‍ കട അടപ്പിക്കാനെത്തിയത്.
ഗുഡ്ഗാവിലെ 250 ഇറച്ചിക്കടകള്‍ ഇവര്‍ അടപ്പിച്ചു.കഴിഞ്ഞ ദിവസം ഇരുനൂറോളം ഹിന്ദുസേന പ്രവര്‍ത്തകര്‍ ഗുഡ്ഗാവിന്റെ വിവിധ ഭാഗങ്ങളില്‍ മാര്‍ച്ച് നടത്തിയിരുന്നു
Post Your Comments