Election NewsKeralaLatest News

ഇഷ്ടദൈവത്തിന്റെ പേരുപോലും പറയാൻ കഴിയുന്നില്ല ;സുരേഷ് ഗോപി പ്രതികരിക്കുന്നു

തൃശൂർ : തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി.കളക്ടറുടെ നോട്ടീസിന് പാർട്ടിയുമായി ആലോചിച്ചശേഷം മറുപടി നൽകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇഷ്ടദൈവത്തിന്റെ പേരുപോലും പറയാൻ കഴിയാത്തത് ഭക്തന്റെ ഗതികേട്. ഇതെന്ത് ജനാധിപത്യമാണ്, ജനങ്ങൾ ഇതിന് മറുപടി പറയണം സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിലെ എന്‍.ഡി.എ. കണ്‍വന്‍ഷൻ വേദിയിൽവെച്ച് അയ്യപ്പന്‍റെ പേരില്‍ വോട്ടു ചോദിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടിസ് അയച്ചത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദ്ദേശം ലംഘിച്ചെന്നാണ് ജില്ലാ കളക്ടറുടെ നോട്ടിസ്. ‌

ജാതിയുടേയും സാമുദായിക വികാരങ്ങളുടേയും പേരില്‍ വോട്ടു ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കളക്ടറുടെ നോട്ടിസില്‍ പറയുന്നു. പ്രത്യേകിച്ച്, ശബരിമലയുടെ പേരില്‍ വോട്ടു ചോദിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രസംഗത്തിന്റെ പൂര്‍ണ രൂപവും നോട്ടിസിലുണ്ട്.

തൃശൂർ ജില്ലാ കളക്ടർ ടിവി അനുപമയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നാല്‍പത്തിയെട്ടു മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം. സുരേഷ് ഗോപി നല്‍കുന്ന വിശദീകരണം മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ പരിശോധിക്കും. അതിനു ശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button