Latest NewsNewsInternational

ഇഖാമ വിവരങ്ങള്‍ സിവില്‍ ഐഡി കാര്‍ഡുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുതിയ സംവിധാനം ഫലപ്രദമെന്ന് കുവൈറ്റ്

കുവൈറ്റ്: പാസ്‌പ്പോര്‍ട്ടിലെ ഇഖാമ സ്റ്റിക്കറിന് പകരം മുഴുവന്‍ ഇഖാമ വിവരങ്ങളും സിവില്‍ ഐഡി കാര്‍ഡുകളില്‍ ഉള്‍ക്കൊള്ളിക്കുന്ന സംവിധാനം ഫലപ്രദമാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. താമസകാര്യ വകുപ്പാണ് കഴിഞ്ഞ മാസം മുതല്‍ പുതിയ സംവിധാനം നടപ്പാക്കിയത്. പുതിയ സംവിധാനത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം സംവിധാനം ഫലപ്രദമാണെന്ന നിഗമനത്തിലെത്തിയത്. രാജ്യത്തെ വിദേശ എംബസികളുമായി ആശയ വിനിമയം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ആഭ്യന്തര മന്ത്രാലയം പരിഷ്‌കരണം നടപ്പാക്കിയത്.

എമിഗ്രെഷന്‍ നടപടികള്‍ക്ക് സിവില്‍ ഐഡി നിര്‍ബന്ധമാക്കിയത് തുടക്കത്തില്‍ ചെറിയ രീതിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നെങ്കിലും അധികൃതര്‍ നടത്തിയ ബോധവല്‍ക്കരണം ഫലം ചെയ്തു. അതേസമയം വിദേശ രാജ്യങ്ങളിലെ വിമാനത്താവളത്തിലെ എമിഗ്രെഷന്‍ ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടെ പുതിയ സംവിധാനത്തെ കുറിച്ച് അവബോധം ഉണ്ടാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. കുവൈത്തിലേക്ക് വരുന്നവര്‍ സ്വന്തം രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഇഖാമ പേജിനു പകരം പകരം സിവില്‍ ഐഡിയാണ് കാണിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button