Latest NewsElection NewsIndia

ചര്‍ച്ച കൈവിട്ടുപോയി; ബിജെപി നേതാവിനെ വെള്ളംകോരിയൊഴിച്ച് കോണ്‍ഗ്രസ് വക്താവ്

തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ചാനലുകളില്‍ ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. ചില ചര്‍ച്ചകളില്‍ നേതാക്കള്‍ വലിയ വാഗ്വാദങ്ങളിലേക്ക് കടക്കാറുണ്ട്. ചാനല്‍ അവതാരകര്‍ ഇവരെ നിയന്ത്രിക്കാന്‍ നന്നേ പാടുപാടാറുമുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ബി.ജെപി വക്താവിന്റെ ദേഹത്ത് വെള്ളം നിറച്ചുവെച്ച ഗ്ലാസ് വലിച്ചെറിഞ്ഞാണ് കോണ്‍ഗ്രസ് നേതാവ് രോഷം പ്രകടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കോണ്‍ഗ്രസ് നേതാവ് അലോക് ശര്‍മ്മയും ബി.ജെ.പി വക്താവ് കെ.കെ ശര്‍മ്മയും തമ്മിലാണ് വാഗ്വാദം നടന്നത്. ചര്‍ച്ചയ്ക്കിടെ അലോകിനെ കെകെ ശര്‍മ്മ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ചതാണ് പ്രകോപനത്തിന് കാരണം. രോഷം തീര്‍ക്കാനായി വെള്ളം നിറച്ചുവെച്ച ഗ്ലാസ് കെ.കെ ശര്‍മ്മയ്ക്ക് നേരെയാണ് അലോക് വലിച്ചെറിഞ്ഞതെങ്കിലും വെള്ളം വീണത് അവതാരകന്റെ ദേഹത്തായിരുന്നു. ഗ്ലാസ് പൊട്ടിച്ചിതറിയെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. തുടര്‍ന്ന് ഈ പെരുമാറ്റത്തിന് അലോക് മാപ്പ് പറയണമെന്ന് കെ.കെ ശര്‍മ്മ ആവശ്യപ്പെട്ടെങ്കിലും തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ച ബി.ജെ.പി വക്താവ് ആദ്യം മാപ്പ് പറയട്ടെയെന്നാണ് അലോക് നിലപാടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button