Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsElection NewsIndiaElection 2019

തൃശൂർ പൂരമടക്കമുള്ള സാംസ്കാരികോത്സവങ്ങൾക്ക് നേരെ നടക്കുന്ന നീക്കങ്ങൾക്കെതിരെ സുരേഷ് ഗോപി

വിശ്വാസി സമൂഹത്തിന് നേരെ ഉയർന്ന കഠാര തെരഞ്ഞെടുപ്പിൽ തവിടുപൊടിയാവും

തൃശൂർ: വിശ്വാസി സമൂഹത്തിന് നേരെ ഉയർന്ന കഠാര തെരഞ്ഞെടുപ്പിൽ തവിടുപൊടിയാവുമെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. തൃശൂർ മണ്ഡലത്തിലെ എൻഡിഎ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ നടന്ന വിശ്വാസിവേട്ടയെ സുരേഷ് ഗോപി വിമർശിച്ചു. തൃശൂർ പൂരമടക്കമുള്ള സാംസ്കാരികോത്സവങ്ങൾക്ക് നേരെ നടക്കുന്ന നീക്കങ്ങൾക്കെതിരെ കടുത്ത ജനകീയ പ്രതിഷേധം ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

എൻഡിഎയുടെ ശക്തി വിളിച്ചോതിയ കൺവെൻഷൻ ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി മുരളീധർ റാവു ഉദ്ഘാടനം ചെയ്തു. ആയിരങ്ങൾ അണിനിരന്ന റോഡ് ഷോയോടെയാണ് കൺവെൻഷന് തുടക്കമായത്. എൻഡിഎ യുടെ വിജയസാധ്യതകളുടെ നേർചിത്രമായിറോഡ് ഷോ. ശേഷം നടന്ന കൺവെൻഷനും വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സിപിഎമ്മിനെ വിമർശിക്കില്ലാ എങ്കിൽ വയനാട്ടിൽ ആരാണ് എതിരാളിയെന്ന് രാഹുൽഗാന്ധി വ്യക്തമാക്കണമെന്ന് മുരളീധർ റാവു ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button