Latest NewsGulf

രാജ്യത്ത് പണം കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത വ്യാപിക്കുകയാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

ജിദ്ദ:നമ്മുടെ രാജ്യത്ത് പണം കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഇന്ത്യയുടെ സാംസ്‌കാരിക അധിനിവേശത്തിനെതിരെ മതേതര വിശ്വാസികൾ പ്രതികരിക്കണമെന്നും അദ്ദേഹം ജിദ്ദയിൽ പറഞ്ഞു.

ഇന്ന് ഇന്ത്യൻ ഭരണസംവിധാനം വൻകിട കോർപ്പറേറ്റുകളുടെയും പണക്കാരുടെയും ക്ഷേമത്തിന് മാത്രം പ്രവർത്തിക്കുന്നവരായി മാറിയിരിക്കുകയാണ്.ഇത് ജനാധിപത്യത്തിന് ഭീഷണിയാണ്.

വോട്ട് പണം കൊടുത്തു വാങ്ങുന്ന ഏർപ്പാടായി മാറിയിരിക്കുന്നു. ഇത് കേരളത്തിലും എത്തിക്കൊണ്ടിരിക്കുകയാണെന്നും സ്പീക്കർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button