Latest NewsElection NewsKerala

വോട്ട് ബഹിഷ്‌കരിക്കാന്‍ മാവോയിസ്റ്റ് ആഹ്വാനം

വയനാട്: വയനാട്ടില്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോയിസറ്റുകള്‍.കര്‍ഷകര്‍ പണിയായുധങ്ങള്‍ സമരായുധങ്ങളാക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആഹ്വാനം. ഒരു കത്തിലൂടെയാണ് മാവോയിസ്റ്റുകള്‍ ഇക്കാര്യം അറിയിച്ചത്. നാടുകാണി ദളം വക്താവ് അജിതയുടെ പേരിലാണ് കത്ത് വന്നത്.

വയനാട്ടില്‍ തുടര്‍ച്ചയായി നടന്ന കര്‍ഷക ആത്മഹത്യ സര്‍ക്കാരിന്റെ നിഷേധ നിലപാട് മൂലമാണ് ഉണ്ടായതെന്നും അതുകൊണ്ട് സര്‍ക്കാരിനെ പിന്തുണക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് മാവോയിസ്റ്റുകളുടെ നിലപാട്. കര്‍ഷകര്‍ പണിയായുധങ്ങള്‍ സമരായുധങ്ങളാക്കണമെന്നും പ്രതിഷേധമാണെന്ന നിലയില്‍ വോട്ട് ബഹിഷ്‌കരിക്കണമെന്നും കത്തില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം പ്രദേശത്ത് പോലീസ് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അക്രമ സാധ്യത മുന്‍ നിര്‍ത്തിയാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button