ഹൈദരാബാദ്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തീവ്രവാദം വലിയ വിഷമല്ലെന്ന രാഹുലിന്റെ പ്രസ്താവനയാണ് സുഷമ സ്വരാജിനെ ചൊടിപ്പിച്ചത്.ഹൈദരാബാദിൽ നടന്ന തെരഞ്ഞെടുപ്പ് കാമ്പയിനിൽ സംസാരിക്കുകയായിരുന്നു സുഷമ.
” രാഹുൽ ഗാന്ധി പറയുന്നു തീവ്രവാദമല്ല തൊഴിലാണ് പ്രശ്നമെന്ന്. എനിക്ക് രാഹുൽ ഗാന്ധിയോട് ഒരു കാര്യമാണ് പറയാനുള്ളത്. തീവ്രവാദം പ്രശ്നമല്ലെങ്കിൽ ഈ രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് താങ്കൾ എസ്പിജിക്കാരുടെ സുരക്ഷയ്ക്കുള്ളിൽ നടക്കുന്നത്? രാജീവ് ഗാന്ധി വധത്തിന് ശേഷം താങ്കളും താങ്കളുടെ കുടുംബവും എസ്പിജിയുടെ സുരക്ഷയിലാണ്. തീവ്രവാദം വലിയ വിഷയമല്ല എന്ന് താങ്കൾക്ക് തോന്നുണ്ടെങ്കിൽ, നിങ്ങൾ ആരേയും ഭയക്കുന്നില്ലെങ്കിൽ എസ്പിജി സുരക്ഷ ആവശ്യമില്ല എന്ന് എനിക്ക് എഴുതി നൽകണമെന്ന് സുഷമ സ്വരാജ് പറഞ്ഞു.
2008 ൽ മുംബൈ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടിട്ടും യുപിഎ സർക്കാർ തീവ്രവാദത്തിനെതിരെ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ബാലകോട്ടിൽ വ്യോമസേന ആക്രമണം നടത്തിയെന്ന കാര്യം പ്രതിപക്ഷം വിശ്വസിക്കുന്നില്ലെന്നും അവർക്ക് പ്രധാനമന്ത്രിയെ വിശ്വാസമില്ലെന്നും സുഷമ കുറ്റപ്പെടുത്തി.
Post Your Comments