തിരുവനന്തപുരം: സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ ലഭിച്ച നാമനിര്‍ദേശ പത്രികകളില്‍ 54 എണ്ണം സൂക്ഷ്മ പരിശോധനയില്‍ തള്ളി. 253 പത്രികകള്‍ സ്വീകരിച്ചു. വയനാട്ടിലും എറണാകുളത്തും പത്തനംതിട്ടയിലും ഓരോ പത്രിക ഇന്നു തീരുമാനമെടുക്കാന്‍ മാറ്റിവച്ചു. 8ാം തിയ്യതി ആണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം
സംസ്ഥാനത്തുനിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍. 2 പേര്‍ രാഹുല്‍ ഗാന്ധിയുടെ അപരന്‍മാരാണ്. വയനാട്ടില്‍ നിന്നും 22 സ്ഥാനാര്‍ത്ഥികളാണുള്ളത്. 21 പേരുമായി ആറ്റിങ്ങലാണ് തൊട്ടുപിറകില്‍.
ഇടുക്കിയിലാണ് ഏറ്റവും കുറച്ചു പേര്‍ മത്സരിക്കുന്നത്. 8 സ്ഥാനാര്‍ത്ഥിതളാണുള്ളത്. തൃശ്ശൂരില്‍ 2 സ്വതന്ത്ര സ്ഥാനാര്‍ത്തികളുടെ പത്രിക തള്ളി. എറണാകുളത്തും വയനാട്ടിലും സ്വതന്ത്രയായി മത്സരിക്കുന്ന സരിതാ എസ്.നായരുടെ പത്രികയെ സംബന്ധിച്ച തീരുമാനമെടുക്കന്നത് ഇന്നത്തേക്ക് മാറ്റി. പത്രിക പിന്‍വലിക്കുന്ന അവസാന ദിനമായ തിങ്കളാഴ്ച കഴിഞ്ഞാല്‍ മാത്രമേ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വ്യക്തത വരൂ.
Post Your Comments