ട്രെന്‍റണ്‍: ബലാത്സംഗ ഇരയോട് വിചാരണയ്ക്കിടെ മോശമായി പെരുമാറിയ ജഡ്ജിക്കെതിരെ നടപടി. പരാതിയുമായി എത്തിയ സ്ത്രീയോട് ‘ബലാത്സംഗം തടയാനുളള മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലായിരുന്നോ എന്ന് ചോദിച്ച സതേണ്‍ ന്യൂജഴ്‌സി കോടതിയിലെ ഓഷ്യന്‍ കൗണ്ടി ബെഞ്ച് ജഡ്ജിയായിരുന്ന റസ്സോയെ ആണ് സസ്‌പെൻഡ് ചെയ്‌തത്.
2016ലാണ് പരാതിക്കാരി തന്നെ ബലാത്സംഗം ചെയ്തയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മേല്‍ക്കോടതി നിയോഗിച്ച കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ റസ്സോ ജുഡീഷ്യല്‍ റൂള്‍സ് ലംഘിച്ചതായി കണ്ടെത്തുകയും യുവതിയെ നാണംകെടുത്താന്‍ റസ്സോ ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചോ എന്നും കോടതി പരിശോധിക്കുകയുമായിരുന്നു.
Post Your Comments