തൃശ്ശൂര്‍: കഞ്ചാവ് കൈമാറുന്നതിനിടയില്‍ 34 കാരന്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുടയില്‍ ചെറക്കുളം ടൂറിസ്റ്റ് ഹോമിന് സമീപം റോഡരില്‍ കഞ്ചാവ് കൈമാറുന്നതിന് കാത്തുനില്‍ക്കുമ്പോള്‍ മുകുന്ദപുരം താലൂക്കില്‍ എടതിരിഞ്ഞി വില്ലേജില്‍ എടക്കളംദേശത്ത് മഠത്തിപറമ്പില്‍ വീട്ടില്‍ ലോഹിതാക്ഷന്‍ മകന്‍ അഭീഷ് എന്നയാളെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ് മെന്റ് & ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റി വ് ഓഫിസര്‍ വിഎ ഉമ്മര്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 50 ഗ്രാം കഞ്ചാവ് ആണ് കണ്ടെടുത്തത്. ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുകയും അതിന് കമ്മീഷനായി സ്വന്തം ഉപയോഗത്തിന് കഞ്ചാവ് കണ്ടെതുകയുമാണ് ഇയാളുടെ രീതി. റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, ഗിരിധരന്‍, സന്തോഷ്, ബിബിന്‍ ഭാസ്‌ക്കര്‍ എന്നിവര്‍ പങ്കെടുത്തു.
Post Your Comments