
തിരുവനന്തപുരം : തലസ്ഥാനത്ത് ഒറ്റദിവസംകൊണ്ട് പോലീസ് നടത്തിയ റെയ്‌ഡിൽ 448 പേർ പിടിയിലായി. കൊലപാതക , കൊലപാതക ശ്രമ കേസുകളിലെ പ്രതികളാണു ഭൂരിപക്ഷവും. 185 പേർ ജാമ്യമില്ലാത്ത വകുപ്പു പ്രകാരമുള്ള കേസിലെ പ്രതികളാണ്. 2 പേരെ ഗുണ്ടാ വിരുദ്ധ നിയമ പ്രകാരവും 4 പേരെ ലഹരിമരുന്ന് വിൽപ്പന കേസിലും അറസ്റ്റ് ചെയ്തു.
ഓപ്പറേഷൻ ‘ബോൾട്ടിന്റെ ’ തുടർച്ചയായിട്ടായിരുന്നു റെയ്‌ഡ് നടത്തിയത്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥരും സ്‍പെഷ്യൽ ബ്രാഞ്ച് ഐഡിൽ പങ്കെടുത്തുവെന്ന് സിറ്റി പോലീസ് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദീൻ പറഞ്ഞു.
പെറ്റിക്കേസുകളിൽ 202 പേരെ പിടികൂടി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പൊതു സ്ഥലത്തു മദ്യപിച്ചവർ, മദ്യപിച്ചു വാഹനമോടിച്ചവർ , ഗതാഗത നിയമം ലംഘിച്ചവർ തുടങ്ങിയവരാണു പിടിയിലായത്. റെയ്‌ഡ് തുടരുമെന്ന് കമ്മിഷണർ അറിയിച്ചു.
Post Your Comments