Latest NewsKeralaNews

അനാശാസ്യ പ്രവർത്തനവും മയക്കുമരുന്ന് കച്ചവടവും രണ്ട് സ്പാകൾക്കെതിരെ കേസ്

കൊച്ചി: അനാശാസ്യ പ്രവർത്തനവും മയക്കുമരുന്ന് കച്ചവടവും നടത്തിയ രണ്ട് സ്പാകൾക്കെതിരെ കേസ്. കൊച്ചി സിറ്റിയിലെ സ്പാകളും മസാജ് പാർലറുകളും കേന്ദ്രീകരിച്ച് വെള്ളിയാഴ്ച്ച വൻ റെയ്ഡ് നടന്നിരുന്നു. കൊച്ചി സിറ്റിയിലെ ആയുർവേദ സ്പാകളും മസാജ് പാർലറുകളും കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളും മയക്കുമരുന്ന് കച്ചടവും നടക്കുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ അക്ബർ ഐപിഎസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

Read Also: തെരുവ് നായയെ പീഡിപ്പിച്ചു: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ യുവാവിനെതിരെ കേസ്

ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റിയിലെ 83 ആയുർവേദ സ്പാകളിലും മസാജ് പാർലറുകളിലും പരിശോധന നടത്തിയത്. പരിശോധനയിൽ കടവന്ത്രയിലുള്ള VAJRA BEAUTY PARLOUR & SPA എന്ന സ്ഥാപനത്തിനെതിരെ അനാശാസ്യ പ്രവർത്തനത്തിനും പാലാരിവട്ടത്തുള്ള ESSENTIAL BODYCARE BEAUTY & SPA എന്ന സ്ഥാപനത്തിനെതിരെ മയക്കുമരുന്ന് കൈവശം വച്ചതിനുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കൊച്ചി സിറ്റിയിൽ അടുത്ത കാലത്തായി പ്രവർത്തനമാരംഭിച്ചിട്ടുള്ള ഇത്തരം സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും യാതൊരു അധികാര പത്രങ്ങളുമില്ലാതെ നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷ്ണർ അറിയിച്ചു.

Read Also: ജലമോഷണം അറിയിക്കുന്നവർക്ക് 5000 രൂപ വരെ പാരിതോഷികം നൽകും: തീരുമാനവുമായി വാട്ടർ അതോറിറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button